മോഡിയെ പരാമര്‍ശിച്ചതിന് കെ.വി. സജയ് മാസ്റ്റര്‍ക്ക് വധഭീഷണി
പ്രധാനമന്ത്രി രാമായണം മുഴുവനായി വായിച്ചിട്ടുണ്ടോ എന്നറിയില്ല
വടകര:പുസ്തക പ്രകാശന ചടങ്ങിനിടെ വിശ്വാസത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് പ്രസംഗിച്ച അധ്യാപകന് വധഭീഷണി. മടപ്പള്ളി ഗവ.കോളജ് അസി.പ്രഫസറും എഴുത്തുകാരനുമായ കെ.വി.സജയ് ആണ് പൊലീസിൽ പരാതി നൽകിയത്. മണിയൂരിലെ ജനതാ വായന ശാല നടത്തിയ പുസ്ത പ്രകാശന ചടങ്ങിൽ പ്രസംഗിച്ചിറങ്ങിയപ്പോഴാണ് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു.
ഇന്നത്തെ പ്രധാനമന്ത്രിയടക്കമുള്ള രാഷ്ട്രീയ നേതൃത്വം വായനയിൽ നിന്നും അകന്നു പോയത് കൊണ്ടാണ് വിശ്വാസത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനും അധികാരത്തിലെത്താനുള്ള കുറുക്കു വഴിയായി ദുരുപയോഗം ചെയ്യാൻ സാധിക്കുന്നതെന്നും സജയ് പ്രസംഗിച്ചിരുന്നു. രാമായണം മുഴുവൻ മോദി വായിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും പ്രസംഗത്തിൽ ഉണ്ടായിരുന്നു. ഇതായിരിക്കാം പ്രകോപനത്തിന് കാരണമെന്ന് കരുതുന്നതായി സജി പറഞ്ഞു. വധഭീഷണിയെ തുടർന്ന് സജയ് വടകര ഡിവൈഎസ്പിക്ക് പരാതി നൽകി. ഡോക്ടർ ജയകൃഷ്ണന്റെ പേരിലാണ് പരാതി. സംഭവത്തിൽ പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചു. സജയ് മാഷിനെതിരെ ഉള്ള വധഭീഷണിക്കെതിരെ കലാസാംസ്കാരിക സാഹിത്യ മേഖലകളിൽ നിന്ന് നിരവധി പ്രമുഖർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

