headerlogo
breaking

കർണാടകയിൽ പടക്കനിർമാണ ശാലയിൽ സ്‌ഫോടനം; രണ്ട് മലയാളികളുൾപ്പെടെ 3 മരണം

പടക്കം നിർമിച്ചിരുന്ന കെട്ടിടം സ്‌ഫോടനത്തിൽ പൂർണമായും തകർന്നു

 കർണാടകയിൽ പടക്കനിർമാണ ശാലയിൽ സ്‌ഫോടനം; രണ്ട് മലയാളികളുൾപ്പെടെ 3 മരണം
avatar image

NDR News

29 Jan 2024 06:07 AM

ബെല്‍ത്തങ്കിടി: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള ബെൽത്തങ്കടിയിൽ പടക്കനിർമാണ ശാലയിൽ സ്‌ഫോടനം. രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു. 6 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ഒരാൾ മലയാളിയാണ്

       പടക്കനിർമാണശാലയിൽ ജോലി ചെയ്യുകയായിരുന്ന സ്വാമി (55), വർഗീസ് (68) എന്നിവരാണ് മരിച്ച മലയാളികൾ. മലപ്പുറം സ്വദേശിയായ ബഷീറിൻറെ ഫാമിലാണ് പടക്കനിർമാണശാല ഉണ്ടായിരുന്നത്. പടക്കം നിർമിച്ചിരുന്ന ചെറിയ കെട്ടിടം സ്‌ഫോടനത്തിൽ പൂർണമായും തകർന്നു.

       അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ 9 പേർ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഫാമുടമ അടക്കം രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സോളിഡ് ഫയർ വർക്ക് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന് ലൈസൻസുണ്ടായിരുന്നോ എന്നതടക്കം പൊലീസ് പരിശോധിക്കും.


 


 


 


 

NDR News
29 Jan 2024 06:07 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents