ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു
പിലാശ്ശേരി, പൊയ്യപുളിക്കു മണ്ണിൽ കടവില്‍ കുളിക്കാനിറങ്ങിയവരാണ് മുങ്ങി മരിച്ചത്
കോഴിക്കോട്: കുന്ദമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനുമുൾപ്പെടെ മൂന്നുപേർ മുങ്ങി മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ. ചാത്തമംഗലം പിലാശേരി പൊയ്യം പുളിക്കമണ്ണില കടവിലാണ് അപകടം. മിനി(34), അദ്വൈത്(13), ആതിര(24) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം.
അദ്വൈതിനെ രക്ഷിക്കാനായി ചാടിയ മിനിയും ഒഴുക്കിൽപ്പെട്ടതോടെ ആതിരയും മറ്റൊരു ബന്ധുവും പുഴയിലേക്ക് ചാടുകയായിരുന്നു. അതോടെ, നാലുപേരും ഒഴുക്കിൽപ്പെട്ടു. രക്ഷപ്പെട്ടയാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

