കൊയിലാണ്ടി ഹർത്താൽ മോഡൽ പരീക്ഷകളെ ബാധിക്കില്ല
സിപിഎം ഏരിയ സെക്രട്ടറി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഹർത്താൽ
കൊയിലാണ്ടി: കൊയിലാണ്ടി പെരുവട്ടൂരിൽ ക്ഷേത്ര പരിസരത്ത് സിപിഎം ഏരിയ സെക്രട്ടറി വെട്ടേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്ന് കൊയിലാണ്ടിയിൽ പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് പൊതു പരീക്ഷകളെ ഒഴിവാക്കി.ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എസ്എസ്എൽസി പ്ലസ് ടു മോഡൽ പരീക്ഷകൾക്ക് ഹർത്താൽ ബാധകമല്ലെന്ന് കൊയിലാണ്ടി ഏരിയ കമ്മിറ്റി അറിയിച്ചു.
ഇന്നലെ രാത്രിയാണ് സിപിഎം കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥ് ക്ഷേത്രാങ്കണത്തിൽ വച്ച് കൊലചെയ്യപ്പെട്ടത്. വെട്ടേറ്റ് വീണ സത്യനാഥനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. വിദേശത്തുള്ള മകൾ എത്തിയതിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക.

