headerlogo
breaking

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; ഉടൻ ശരിയാക്കാമെന്ന് സക്കര്‍ബര്‍ഗ്

ഇന്ന് രാത്രി എട്ടേമുക്കാലോടെ രണ്ട് പ്ലാറ്റ്‌ഫോമുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടു.

 ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; ഉടൻ ശരിയാക്കാമെന്ന് സക്കര്‍ബര്‍ഗ്
avatar image

NDR News

05 Mar 2024 10:12 PM

ന്യൂഡല്‍ഹി: മെറ്റ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനത്തില്‍ തടസ്സം. രാത്രി എട്ടേമുക്കാലോടെ രണ്ട് പ്ലാറ്റ്‌ഫോമുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടു.

 

 

മൊബൈല്‍ ആപ്പുകളിലും ബ്രൗസറുകളിലും സേവനത്തില്‍ തടസ്സം നേരിട്ടു. അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആയി. വീണ്ടും ലോഗിന്‍ ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പാസ്‌വേര്‍ഡ് തെറ്റാണെന്ന് നോട്ടിഫിക്കേഷന്‍ വരുന്നതായും വിവരമുണ്ട്. മെറ്റയുടെ തന്നെ ആപ്പായ വാട്ട്‌സ് ആപ്പ് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

    കുറച്ച് സമയത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ മെറ്റ സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് പ്രതികരിച്ചിട്ടുണ്ട്.

NDR News
05 Mar 2024 10:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents