ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയാക് ഐസിയുവിൽ നിരീക്ഷണത്തിലാണ്.
കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വനം വകുപ്പ്മന്ത്രി എകെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അല്പം മുമ്പാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എ കെ ശശീന്ദ്രൻ മെഡിക്കൽ കോളേജ് കാർഡിയാക് ഐസിയുവിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനില സംബന്ധിച്ച് മറ്റ് വിശദാംശങ്ങള്‍ വന്നിട്ടില്ല.

