headerlogo
breaking

‘തൃശൂർ എടുക്കും, എടുത്തിരിക്കും, ജൂൺ 4ന് തൃശൂരിന് ഉയർപ്പ്’ : സുരേഷ് ഗോപി

തൃശൂർ വഴി കേരളത്തിന്റെ ഉയർപ്പ് സംജാതമാകണം

 ‘തൃശൂർ എടുക്കും, എടുത്തിരിക്കും, ജൂൺ 4ന് തൃശൂരിന് ഉയർപ്പ്’ : സുരേഷ് ഗോപി
avatar image

NDR News

31 Mar 2024 09:41 AM

തൃശൂര്‍: തൃശൂർ എടുക്കും എടുത്തിരിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. തൃശൂർ എടുക്കാൻ വേണ്ടി തന്നെയാണ് താൻ വന്നതെന്നും ജൂൺ 4ന് തൃശൂരിന് ഉയർപ്പാണ് സംഭവിക്കാൻ പോകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂർ വഴി കേരളത്തിന്റെ ഉയർപ്പ് സംജാതമാകണം.

         മുഖ്യമന്ത്രി പിണറായി വിജയനെ സുരേഷ് ഗോപി പരിഹസിച്ചു. ശ്രീലങ്കയിൽ സംഭവിച്ചത് പോലെ കേരളത്തിലും സംഭവിക്കുമെന്നും ക്യാപ്റ്റൻ ഇപ്പോൾ ശക്തനല്ലെന്നും കാലിനടിയിലെ മണ്ണൊലിച്ചുപോയിരിക്കുകയാണെന്നും സുരേഷ് ഗോപി പരിഹസിച്ചു. കേരളത്തിലും കൊടുങ്കാറ്റ് വീശി അടിക്കും കപ്പൽ ആടി ഉലയുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

       മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയാൽ സഹകരണ മേഖലയിൽ പൊളിച്ചെഴുത്തുണ്ടാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സഹകരണ മേഖലക്കായി പ്രത്യേക നിയമം കൊണ്ടുവരുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

 

NDR News
31 Mar 2024 09:41 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents