കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ ബിജെപിയിൽ
എൻഡിഎ സ്ഥാനാർത്ഥിയിൽ നിന്ന് അംഗത്വം സ്വീകരിച്ചു
കണ്ണൂര്‍: കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ വി.കെ മനോജ് ബിജെപിയിൽ ചേര്‍ന്നു. ബിജെപി കണ്ണൂര്‍ ജില്ലാ ആസ്ഥാനത്ത് വെച്ച് എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥിൽ നിന്ന് വി.കെ മനോജ് ബിജെപി അംഗത്വം സ്വീകരിച്ചു. ഇന്നത്തെ കോണ്‍ഗ്രസിന് പ്രത്യയശാസ്ത്രമില്ലെന്നും ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളുടെ ഐഡിയോളജി പങ്കുവെച്ചാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ മുഴുവന്‍ കുടുംബവാഴ്ചയാണെന്നും വി.കെ മനോജ് പറഞ്ഞു.
വിവരമുള്ള ഒരാളും ഇനി അധിക കാലം കോണ്‍ഗ്രസിലുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി സെക്രട്ടറിയുമായിരുന്ന രഘുനാഥ് കഴിഞ്ഞ ഡിസംബറിലാണ് ബി.ജെ.പിയിൽ ചേർന്നത്. ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച രഘുനാഥ് കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അവഗണന നേരിടേണ്ടിവന്നു വെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടി വിട്ടത്.

