തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3 തീവ്രത
ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം ഉണ്ടായി.

തൃശ്ശൂർ/ പാലക്കാട്: തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ മൂന്ന് തീവ്രത രേഖപ്പെടുത്തി.തൃശ്ശൂരിൽ കുന്നംകുളം, ചാവക്കാട, ഗുരുവായൂർ, കേച്ചേരി, കോട്ടോൽ, കടവല്ലൂർ, അക്കിക്കാവ്, കടങ്ങോട്, എരുമപ്പെട്ടി, തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഭൂചലനം റിപ്പോർട്ട് ചെയ്‌തു.
കാലത്ത് 8.15-ഓടെയാണ് ഉഗ്രമുഴക്കത്തോടെയുള്ള പ്രകമ്പന ശബ്‌ദം ഏതാനും സെക്കൻഡുകൾ അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ആളുകളിൽ പലരും വീടിന് പുറത്തിറങ്ങി. പാലക്കാട്ട് വേലൂർ, മുണ്ടൂർ, തിരുമിറ്റക്കോട് ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
വലിയ ശബ്ദത്തോടെ ഭൂമികുലുക്കമുണ്ടായെന്നാണ് വിവരം. മൂന്ന് സെക്കൻഡ് നേരം ഭൂചലനം അനുഭവപ്പെട്ടു. നിലവിൽ എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.