കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ബസ്സ് സമരം പിൻവലിച്ചു
DYSP നേരിട്ടു ഇടപെട്ടു പ്രതികൾ സഞ്ചരിച്ച വാഹനം കസ്റ്റഡിയിൽ എടുത്തു

കുറ്റ്യാടി :കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ നാല് ദിവസമായി നടന്ന് വരുന്ന സ്വകാര്യ ബസ്സ് സമരം പിൻവലിച്ചു. നാലാം ദിവസമായ ഇന്ന് പേരാമ്പ്ര ഡിവൈഎസ്പി പേരാമ്പ്രയിൽ യൂണിയൻ പ്രധിനിധികളെയും ബസ്സ് ഓണർമാരെയും ഉൾപ്പെടുത്തി നടത്തിയ യോഗത്തിലാണ് തീരുമാനമായത്. പ്രശ്ന പരിഹാരമെന്ന നിലയിൽ DYSP നേരിട്ടു ഇടപെട്ടു പ്രതികൾ സഞ്ചരിച്ച വാഹനം കസ്റ്റഡിയിൽ എടുത്തു. വ്യാഴാഴ്ച്ച മുതൽ സർവീസ് നടത്തുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു.
കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അജുവ ബസ്സിലെ ഡ്രൈവർ കരുവണ്ണൂരിലെ ലെനീഷിനെ കാർ യാത്ര ക്കാർ കൂമുള്ളിയിൽ വെച്ചു ബസ്സ് തടഞ്ഞു നിർത്തി ഡ്രൈവറെ റോഡിലേക്ക് വലിച്ചിട്ടു മർദിച്ചതിൽ പ്രതിഷേധിച്ചാണ് ബസ് തൊഴിലാളികൾ അർധരാത്രിയിൽ മിന്നൽ പണി മുടക്ക് പ്രഖ്യാപിച്ചു. സമരം തുടർന്ന് പോകുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ചു അത്തോളി പോലീസുമായി CITU പ്രതിനിധികൾ സംസാരിച്ചു പണിമുടക്കിനാധാരമായ കാരണം ന്യായമാണെന്ന് കണ്ടെത്തി. മിന്നൽ സമരത്തിന് യൂണിയൻ എതിരാണെങ്കിലും പിറ്റേ ദിവസം മുതൽ സമരത്തിന് യൂണിയൻ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. CITU പ്രതിനിധികളായി സനീഷ്തയ്യിൽ, ടി കെ മോഹനൻ kT കുമാരൻ, ബിജീഷ് കായണ്ണൻ എന്നിവർ ചർച്ചയിൽ സംസാരിച്ചു.