headerlogo
breaking

സംസ്ഥാന തലത്തിൽ സ്കൂൾ കലോത്സവങ്ങൾ വേണ്ട: ഖാദർ കമ്മിറ്റി

സംസ്ഥാനതലത്തിൽ മത്സരങ്ങൾ പാടില്ല; ജില്ലാ തലത്തിൽ എല്ലാ അവസാനിപ്പിക്കണം

 സംസ്ഥാന തലത്തിൽ സ്കൂൾ കലോത്സവങ്ങൾ വേണ്ട: ഖാദർ കമ്മിറ്റി
avatar image

NDR News

07 Aug 2024 11:11 AM

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവങ്ങൾക്ക് നിയന്ത്രണം വേണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ. സംസ്ഥാനതലത്തിൽ മത്സരങ്ങൾ നടത്താൻ പാടില്ലെന്നും ജില്ലാ തലത്തിൽ എല്ലാ മത്സരങ്ങളും അവസാനിപ്പിക്കണമെന്നും ഖാദർ കമ്മിറ്റി ശുപാർശ. സംസ്ഥാന തലത്തിൽ സാംസ്കാരിക വിനിമയം മാത്രം മതിയെന്നാണ് നിർദ്ദേദേശം. പ്രൈമറി വിഭാഗത്തിന്റെ മത്സരങ്ങൾ പഞ്ചായത്ത് തലത്തിൽ തീർക്കണം.

  കലോത്സവത്തെ മത്സരമാക്കി മാറ്റുന്നത് ഗ്രേസ് മാർക്കിന്റെ സ്വാധീനത്തിലാണ്. പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രോത്സാഹനം നൽകണം. എന്നാൽ ഇന്ന് നൽകുന്ന രീതിയിലാണോ വേണ്ടതെന്ന് പുനരലോചന വേണമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

    നേരത്തെ സംസ്ഥാനത്ത് സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. പ്രീ സ്കൂളിൽ 25, ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിർദേശിച്ചു. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗം മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. 

NDR News
07 Aug 2024 11:11 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents