headerlogo
breaking

കാവുന്തറയിൽ നിന്ന് പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണ്മാനില്ല

വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര പോലീസ് എത്തി അന്വേഷണം ആരംഭിച്ചു

 കാവുന്തറയിൽ നിന്ന് പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണ്മാനില്ല
avatar image

NDR News

04 Oct 2024 09:10 PM

നടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹൈസ്കൂൾ 10 -ാം തരം വിദ്യാർത്ഥിയെ ഇന്ന് വൈകീട്ട് മുതൽ കാണ്മാനില്ല. പള്ളിയത്ത് കുനിയിൽ സ്വദേശി താമരപ്പൊയിൽ ബാബുവിന്റെ മകനായ പ്രണവിനെയാണ് ഇന്ന് വൈകീട്ട് മുതൽ കാണാതായത് . ഇന്ന് സ്കൂളിൽ ഹാജരായിട്ടില്ല. അതേ സമയം രാവിലെ നടുവണ്ണൂരിലുള്ള ട്യൂഷൻ ക്ലാസിൽ എത്തിയിരുന്നു. ട്യൂഷൻ ക്ലാസിൽ നിന്ന് സ്കൂൾ ഇല്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരികയായിരുന്നു.

     ഇന്ന് സ്കൂളിൽ നടന്ന രക്ഷിതാക്കളുടെ ക്ലാസ് മീറ്റിങ്ങിൽ പങ്കെടുക്കാൻ അമ്മ സ്കൂളിൽ എത്തിയിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മകൻ ഇല്ലാത്ത കാര്യം അറിയുന്നത്. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല മീറ്റിംഗിന് അമ്മ വന്നിരുന്നു. കുട്ടിയുടെ കയ്യിൽ മൊബൈൽ ഫോൺ ഉണ്ട്. ഒടുവിൽ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അരിക്കുളം ഭാഗത്തുള്ളതായി അറിയുന്നു.

      വെളുത്ത നിറമുള്ള പ്രണവ് തലമുടി നീട്ടി വളർത്തിയിട്ടുണ്ട്. വീട്ടിൽ നിന്നിറങ്ങുമ്പോൾ ടീഷർട്ടും പാൻ്റുമാണ് ധരിച്ചതെന്ന് കരുതപ്പെടുന്നു. പ്രണവിനെ കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനലോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക നമ്പർ : 9605615879, 9446692995

NDR News
04 Oct 2024 09:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents