കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
നാദാപുരം സ്വദേശികളായ ദമ്പതികൾക്ക് പരിക്ക്
കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ വീണ്ടും വാഹനാപകടം. ഏഴാം വളവിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞാണ് ഇത്തവണ അപകടം സംഭവിച്ചത്. വയനാട് ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്.നാദാപുരം സ്വദേശികളായ ദമ്പതികൾ ആണ് കാറിൽ ഉണ്ടായിരുന്നത്.
ചുരം ഇറങ്ങി വന്ന ഇലക്ട്രിക്ക് കാർ ഏഴാം വളവിൽ വളവ് തിരിയുന്നതിനിടെ നേരെ താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. യാത്രക്കാരും പ്രദേശ വാസികളും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി.