ആശങ്കയൊഴിഞ്ഞു; ഷാർജ-തിരുച്ചിറപ്പള്ളി വിമാനം തിരിച്ചിറക്കി
ബെല്ലി ലാൻഡിങ് വേണ്ടിവന്നില്ല, നോർമൽ ലാൻഡിങ്ങിൽ ഇറക്കം
ട്രിച്ചി: ഹൈഡ്രോളിക് സിസ്റ്റം തകരാറിലായതിനെ തുടർന്ന് ട്രിച്ചി വിമാനത്താവളത്തിന് മുകളിൽ രണ്ടര മണിക്കൂർ വട്ടമിട്ട് പറന്നിരുന്ന എയർ ഇന്ത്യ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ട്രിച്ചിയിൽ നിന്നും ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് ഹൈഡ്രോളിക്സ് സംവിധാനത്തിന്റെ തകരാറു കാരണം തിരിച്ചിറക്കിയത്.
വിമാനത്തിലെ 144 യാത്രക്കാരും സുരക്ഷിതരാണ്. രാത്രി 8.14നാണ് വിമാനം തിരിച്ചിറക്കിയത്. ഇന്ധനം കുറയ്ക്കുന്നതിന് 2.5 മണിക്കൂറാണ് വിമാനം ആകാശത്ത് വട്ടമിട്ട് പറന്നത്.പ്രതിസന്ധിയെ തുടർന്ന് വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.20 ആംബുലൻസ് ഉൾപ്പെടെ വിപുലമായ സൗകര്യങ്ങൾ വിമാനത്താവളത്തിൽ സജ്ജമാക്കി.

