മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസ്സിന് കല്ലെറിഞ്ഞ പാലേരി സ്വദേശി റിമാൻഡിൽ
കുറ്റ്യാടി പാലേരി സ്വദേശി നദീറാണ് പിടിയിലായത്
അഴിയൂർ: മാഹി റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ട്രെയിനിന് നേരെ നടന്ന ആക്രമണത്തിൽ പ്രതി പിടിയിൽ. കുറ്റ്യാടി പാലേരി സ്വദേശി നദീറാണ് പിടിയിലായത്. ബുധനാഴ്‌ചയാണ് സംഭവം. കാസർക്കോട്ടെക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെ ഇയാൾ സ്റ്റേഷനിൽ നിന്നും ഡസ്റ്റ് ബിൻ എടുത്ത് എറിയുകയായിരുന്നു.
ആർപിഎഫ് എസ്ഐ മനോജ് കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

