ആഴ്ച്ചകളോളം പഴക്കമുള്ള ജീർണ്ണിച്ച മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി
പെരുവയൽ ശ്രീതലവഞ്ചേരി ശിവക്ഷേത്രത്തിനു സമീപത്തെ കണിശൻ്റെ മീത്തൽ എന്ന വീട്ടിലാണ് കണ്ടെത്തിയത്
വേളം:ആഴ്ച്ചകളോളം പഴക്കമുള്ള ജീർണ്ണിച്ച മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി.വേളം പെരുവയൽ ശ്രീതലവഞ്ചേരി ശിവക്ഷേത്രത്തിനു സമീപത്തെ കണിശൻ്റെ മീത്തൽ എന്ന വീട്ടിലാണ് ആഴ്ച്ചകളോളം പഴക്കമുള്ള ജീർണ്ണിച്ച മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തിയത്. ഇന്നലെ രാത്രിയോടുകൂടിയാണ് ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച നിർമ്മാണ പ്രവത്തനം പൂർത്തിയാകാത്ത വീടിനടുത്തുള്ള ഷെഡിൽ അസ്ഥികൂടം കണ്ടെത്തിയത്. നാട്ടുകാരും, പ്രദേശവാസികളും കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ വിവര മറിയിച്ചത്തോടെ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
വീട്ടിലെ താമസക്കാരനായ കണിശൻ്റെ മീത്തൽ ദിനേശനെ ആഴ്ച്ചകളോളമായി കാണാനില്ലായിരുന്നു. ദിനേശന് ഭാര്യയും, രണ്ട് മക്കളുമുണ്ട്. തണലിൽ കഴിയുന്ന അമ്മയും, കുമ്പളച്ചോലയിൽ താമസിക്കുന്ന സഹോദരിയും ഉണ്ട്.
ഇവരുമായി വേർപെട്ട് ഒറ്റക്കാണ് ദിനേശൻ കഴിഞ്ഞിരുന്നത്. സഹോദരനെ കാണാനില്ലായെന്ന വിവരമറിഞ്ഞ സഹോദരി ബന്ധുവീടുകളിലും, ദിനേശൻ്റെ ഫോണിലൂടെയും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ദിനേശൻ്റെ ഫോൺ സ്വൂച്ച് ഓഫായിരുന്നു. സ്ഥിര മദ്യപാനിയാണെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. ദിനേശൻബന്ധുക്കളും, നാട്ടുകാരുമായി വലിയ ബന്ധങ്ങളെന്നും ഇല്ലാത്ത പ്രകൃതക്കാരനുമായിരുന്നു.
ദുരൂഹ സാഹചര്യത്തിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി എന്ന വിവരം അറിഞ്ഞ തോടെ ഇന്നലെ രാത്രി തന്നെ വൻ ജനാവലി പ്രദേശത്തേക്ക് ഒഴുകിയെത്തി. വാർഡ് മെമ്പർ തായന ബാലാമണി, രാഷ്ട്രീയ പാർട്ടീ നേതാക്കളായ പി.എം. കണാരൻ, ടി. സുരേഷ്, പി. ഷരീഫ്, പി.പി. ദിനേശൻ കെ.എം.രാജീവൻ, വി.എം. ദിനേശൻ, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. പോലീസും മേൽ നടപടി സ്വീകരിക്കാനായി പോസ്റ്റ് മോർട്ടത്തിനയച്ചു. ഡി എൻ എ ഫലം വന്നാലെ മരിച്ചത് ആരെന്ന് വ്യക്തമാവുകയുള്ളൂ.

