കണയങ്കോട് പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
ആളെ തിരിച്ചറിഞ്ഞില്ല.

കൊയിലാണ്ടി: കണയങ്കോട് പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞില്ല. ഇന്ന് ഉച്ചക്ക് 1 മണിയോടുകൂടി കൈ ഞരമ്പ് ബ്ലേഡുകൊണ്ട് മുറിച്ചശേഷം പുഴയിലേക്ക് ചാടുകയായിരുന്നു.
പോലീസും ഫയർഫോഴ്‌സും പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു . പുഴയിൽ ചാടിയ ആളെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല. നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. യുവാവ് ബാലുശ്ശേരി സ്വദേശിയാണെന്ന് സംശയം.