headerlogo
breaking

കരിപ്പൂരിൽ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച യുവാവ് അറസ്റ്റിൽ

തിങ്കളാഴ്ച്ചയാണ് വിമാനത്താവളത്തിലേക്ക് ഇയാൾ ഇ മെയിൽ സന്ദേശം അയച്ചത്

 കരിപ്പൂരിൽ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച യുവാവ് അറസ്റ്റിൽ
avatar image

NDR News

31 Oct 2024 05:05 AM

കോഴിക്കോട്: കരിപ്പൂരിൽ വിമാനത്തിന് വ്യാജ ബോബ് ഭീഷണി സന്ദേശമയച്ച പ്രതി പോലീസ് പിടിയിലായി. പാലക്കാട് അനങ്ങനാടി സ്വദേശി മുഹമ്മദ് ഇജാസിനെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് അബൂദാബിയിലേക്ക് പോകേണ്ട എയർ അറേബ്യ വിമാനത്തിന് ബോംബു ഭീഷണി ഉണ്ടെന്ന് പറഞ്ഞാണ് മുഹമ്മദ് ഇജാസ് വിമാനത്താവളത്തിലേക്ക് ഇമെയിൽ സന്ദേശമയച്ചത്.

     വിദേശത്തേക്ക് പോകാൻ താൽപര്യമില്ലാതിരുന്നതിനാലാണ് താൻ യാത്ര ചെയ്യേണ്ട വിമാനത്തിന് ബോബു ഭീഷണിയുണ്ടെന്ന് സന്ദേശമയച്ചതെന്നാണ് മുഹമ്മദ് ഇജാസ് പൊലീസിനു നൽകിയിട്ടുള്ള മൊഴി. തിങ്കളാഴ്ച്ച എയർപോർട്ട് ഡയറക്ടറുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

 

 

NDR News
31 Oct 2024 05:05 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents