headerlogo
breaking

കളക്ടറേറിലെ ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍

പ്രതികൾക്കുള്ള ശിക്ഷാവിധി കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും

 കളക്ടറേറിലെ ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍
avatar image

NDR News

04 Nov 2024 01:31 PM

കൊല്ലം: കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍. പ്രതികളിൽ ഒരാളെ കോടതി കുറ്റവിമുക്തനാക്കി. നിരോധിത ഭീകരസംഘടനയായ ബേസ്‌ ബേസ്‌ മൂവ്‌മെന്റ് പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂൺ കരീംരാജ (33), ദാവൂദ് സുലൈമാൻ (27) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടത്തിയത്. ഷംസുദ്ദീൻ എന്നയാളെയാണ് കോടതി വെറുതെ വിട്ടത്.

     കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് നവംബർ ഇന്ന് വിധിപറഞ്ഞത്. കേസിന്റെ വിചാരണ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. പ്രതികൾക്കുള്ള ശിക്ഷാവിധി കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും. 2016 ജൂൺ 15-ന് രാവിലെ കൊല്ലം കളക്ടറേറ്റ് വളപ്പിലെ ഉപയോഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്ഫോടനം നടന്നത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ളീഡർ സേതുനാഥും പ്രതിഭാഗത്തിനുവേണ്ടി കുറ്റിച്ചൽ ഷാനവാസും ഹാജരായി.

NDR News
04 Nov 2024 01:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents