headerlogo
breaking

ഉള്ള്യേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു

നാല് പേരുടെ നില ഗുരുതരമായതിനാൽ മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

 ഉള്ള്യേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു
avatar image

NDR News

25 Nov 2024 12:51 PM

ഉള്ള്യേരി: ഉള്ള്യേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു. ഇന്ന് രാവിലെയാണ് സംഭവം. ഉള്ള്യേരി പഞ്ചായത്ത് അഞ്ചാം വാർഡ് ഒറവിൽ താഴെമലയിൽ തൊഴിലുറപ്പ് പണി നടക്കുന്നതിനിടെയാണ് സംഭവം. സമീപത്ത് തേങ്ങ പറിയ്ക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. പത്ത് പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. നാല് പേരുടെ നില ഗുരുതരമായതിനാൽ മലബാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

    ഇന്ദിര, ശാന്ത, മാധവൻ, ബലരാമൻ എന്നിവർക്കാണ് തലയ്ക്കും മുഖത്തും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റത്. അനില, ഷൈലജ, സരിത, പ്രേമ, രാരിച്ചൻ എന്നിവർക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

NDR News
25 Nov 2024 12:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents