പേരാമ്പ്രയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം: 11 പേർക്ക് കടിയേറ്റു
ആദ്യം പേരാമ്പ്ര പച്ചക്കറി മാർക്കറ്റിലായിരുന്നു നായകളുടെ ആക്രമണം

പേരാമ്പ്ര: ചെറിയൊരു ഇടവേളക്കുശേഷം പേരാമ്പ്രയിൽ വീണ്ടും തെരുവ് നായ ആക്രമണം. ഇത്തവണ ആദ്യം പേരാമ്പ്ര പച്ചക്കറി മാർക്കറ്റിൽ ആയിരുന്നു നായകളുടെ ആക്രമണം. ഇവിടെ രണ്ടുപേർക്കാണ് കടിയേറ്റത്. നിന്നും പൈതോത് സ്വദേശി കാസിം (62) ബാലൻ (62) എന്നിവരെയാണ് തെരുവ് നായകൾ ആക്രമിച്ചത്.
പിന്നീട് എൽഐസി ഒഫീസിൻ്റെ അടുത്ത് നിന്നും എരവട്ടൂർ ബാലകൃഷ്ണൻ (67) എന്നയാൾക്ക് കൈപ്രം റോഡിൽ നിന്നും , ബാലകൃഷ്ണൻ (67) എന്നയാൾക്ക് മാർക്കറ്റ് പരിസരത്തു നിന്നും ഇബ്രാഹിമിന് (45)കല്ലോട് താലൂക്ക് ആശുപത്രിക്ക് സമീപത്ത് നിന്നും കടിയേറ്റു. വൈകിട്ട് 5 30നും ആറു മണിക്കും ഇടയിലാണ് അഞ്ച് പേരെയും നായ കടിച്ചത്. ഇത് കൂടാതെ ആറ് പേർക്ക് നായയുടെ കടിയേറ്റിരുന്നു.