വന്ദേ ഭാരത് എക്സ്പ്രസ് ഷോർണൂരിൽ വഴിയിൽ കുടുങ്ങി
ഒരു മണിക്കൂറും 15 മിനിറ്റുമായി ആയി ട്രാക്കിൽ പിടിച്ചിട്ടിരിക്കുന്നു
ഷോർണൂർ:കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഷോർണൂരിൽ വച്ച് ട്രാക്കിൽ കുടുങ്ങി.ഒന്നരമണിക്കൂറോളം ആയി ട്രെയിൻ ട്രാക്കിൽ പിടിച്ചിട്ടിരിക്കുകയാണ്. സാങ്കേതിക തകരാറ് മൂലമാണ് പിടിച്ചിട്ടത് എന്നാണ് റെയിൽവേ അറിയിക്കുന്നത്.
ഷോർണൂർ പാലത്തിന് സമീപമാണ് ട്രെയിൻ പിടിച്ചിട്ടിരിക്കുന്നത്. എന്നാൽ ബാറ്ററി തകരാറാണെന്നാണ് പറയപ്പെടുന്നത്. ഷോർണൂരിലേക്ക് തിരികെ പോയി അവിടെനിന്ന് പുതിയ എൻജിൻ വെച്ച് പുറപ്പെടണം എന്നാണ് റെയിൽവേ അധികൃത പറയുന്നതെന്ന് യാത്രക്കാരൻ അറിയിച്ചു. ഇപ്പോൾ കോച്ചിൻ്റെ ഡോർ തുറക്കാൻ പറ്റാത്ത അവസ്ഥയാണ് .

