വടകരയിൽ നിർത്തിയിട്ട കാരവനിൽ രണ്ട് പേർ മരിച്ച നിലയിൽ
വെളിയങ്കോട് സ്വദേശി നാസറിന്റെ പേരിലുള്ളതാണ് കാരവൻ

വടകര: വടകരയിൽ നിർത്തിയിട്ട കാരവനിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കുറെനേരം നിർത്തിയിട്ട കാരവൻ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊന്നാനിയില്‍ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവർ മലപ്പുറം സ്വദേശി മനോജും ഇതേ കമ്പനിയിൽ ജീവനക്കാരനായ കാസർകോട് സ്വദേശി ജോയലുമാണ് മരിച്ചത്. വാഹനം ലോക്കായി പോയി ശ്വാസംമുട്ടി മരിച്ചതെന്ന് സംശയം. വാഹനം എരമംഗലം സ്വദേശിയുടേതാണ് വാഹനം.വാഹനം ഏറെസമയമായി റോഡിൽ നിർത്തിയിട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തലശ്ശേരിയിൽ ആളെ ഇറക്കിയ ശേഷം പൊന്നാനിയിലേക്ക് മടങ്ങിയതാണ് വാഹനമെന്ന് പറയപ്പെടുന്നു.
വാഹനത്തിൻ്റെ വാതിലിലാണ് ഒരു മൃതദേഹം കണ്ടത്. മറ്റൊന്ന് വാഹനത്തിൻറെ ഉള്ളിലുമായിരുന്നു. വടകര കരിമ്പനപ്പാലത്താണ് സംഭവം. മരിച്ചത് മലപ്പുറം കാസർഗോഡ് സ്വദേശികളാണെന്ന് പറയപ്പെടുന്നു. K L 54 P1060 നമ്പർ കാരവനിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.