മൺവെട്ടി ഉപയോഗിച്ച് എടിഎം തകർക്കാൻ ശ്രമം; തൂണേരി സ്വദേശിയായ 19കാരൻ അറസ്റ്റിൽ
പെരിങ്ങത്തൂർ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എമ്മിലാണ് മോഷണ ശ്രമം

കണ്ണൂർ: എ.ടി.എമ്മിൽ മോഷണശ്രമം നടത്തിയ തൂണേരി സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ. നാദാപുരം തൂണേരി സ്വദേശിയായ പുത്തലത്തു വിസ്നേശ്വരനെ (19) യാണ് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്. മൺവെട്ടി ഉപയോഗിച്ചാണ് ഇയാൾ മോഷണ ശ്രമം നടത്തിയത്. പെരിങ്ങത്തൂർ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എമ്മിലാണ് യുവാവ് മോഷണ ശ്രമം നടത്തിയത്.
രാത്രി ഒരു മണി യോടെ ആയിരുന്നു സംഭവം. സി.സി.ടി.വി യിൽ പതിഞ്ഞ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തൂണേരി സ്വദേശിയായ വിസ്നേശ്വരനിലേക്ക് ചൊക്ലി പോലീസ് എത്തിയത്.