കൂടരഞ്ഞിയിൽ ട്രാവലർ മറിഞ്ഞ് ആറു വയസ്സുകാരി മരിച്ചു
ഉച്ചയ്ക്ക് ഒരു മണി സമയത്ത് അപകടം ഉണ്ടായത്

തിരുവമ്പാടി: കൂടരഞ്ഞിയിൽ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ട്രാവലർ മറിഞ്ഞുണ്ടായ അപകടത്തിൽ 6 വയസ്സുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി എലിസയാണ് മരിച്ചത്. അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരാവസ്ഥയിൽ ആയിരുന്ന കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരു മണി സമയത്ത് അപകടം ഉണ്ടായത്. കൂടരഞ്ഞി കുളിരാമുട്ടിയിലാണ് സംഭവം. മലപ്പുറം നിലമ്പൂർ സ്വദേശികളായ 15 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്
വിനോദസഞ്ചാര കേന്ദ്രമായ പൂവാരംതോട് സന്ദർശിച്ച് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. നിലമ്പൂരിൽ നിന്നും കക്കാടം പൊയിലിലേക്ക് മടങ്ങി വരുന്നതിനിടെ ട്രാവലർ നിയന്ത്രണം ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു, തുടർന്ന് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുമറിഞ്ഞ് 20 ഓളം മീറ്റർ റോഡിലൂടെ നിരങ്ങി മറിയുകയും ആയിരുന്നു. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റവർ ഒരു കുടുംബ ത്തിലുള്ളവരാണ്. ഫയർഫോഴ്സ് പോലീസ് സന്നദ്ധപ്രവർത്തകർ അടക്കം എല്ലാവരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.