വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച കോഴിക്കോട്ടെ സ്ഥാപനത്തിനെതിരെ കേസെടുത്തു
സ്പൈ മാർക്ക് എഡ്യൂക്കേഷൻ സ്ഥാപനത്തിന്റെ നടത്തിപ്പുകാർ ക്കെതിരെയാണ് കേസ്
കോഴിക്കോട്: വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു വിദ്യാർത്ഥികളെ വിദേശത്തേക്ക് അയക്കുന്നുവെന്ന പരാതിയിൽ കോഴിക്കോട്ടെ സ്വകാര്യ വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനത്തിനെതിരെ നടപടിയുമായി പൊലീസ്. സ്പൈ മാർക്ക് എഡ്യൂക്കേഷൻ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാർ ക്കെതിരെ പൊലീസ് കേസ് എടുത്തു. സ്ഥാപനത്തിൻ്റെ പറയഞ്ചേരിയിലെ ഓഫീസും പൊലീസെത്തി പൂട്ടിച്ചു.
സ്കൈ മാർക്ക് എഡ്യൂക്കേഷ നെതിരെ കൊയിലാണ്ടി സ്വദേശി നൽകിയ പരാതിയിലാണ് പൊലീസ് നടപടി. യുകെയിൽ എം.ബി.എ ഉപരിപഠനം വാഗ്ദാനം ചെയ്ത് പത്തു ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് സ്ഥാപനം ആളുകളെ വിദേശത്തേക്ക് കടത്തിയതായികണ്ടെത്തിയത്. മൊബൈൽ ഫോണുകളും ലാപ്ടോപും പിടിച്ചെടുത്ത ശേഷം പറയഞ്ചേരിയിലെ ഓഫീസ് പൊലീസ് പൂട്ടിച്ചു. സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

