70 ഗ്രാം മെത്ത ഫിറ്റാമിനുമായി നടുവണ്ണൂർ സ്വദേശി അടക്കമുള്ള രണ്ട് യുവാക്കൾ പിടിയിൽ
ബാവലി ചെക്ക് പോസ്റ്റിലെ എക്സൈസ് പരിശോധനയിലാണ് സംഘം പിടിക്കപ്പെട്ടത്
വയനാട്: ബാവലി എക്സ്ക്സൈസ് ചെക്ക്പോസ്റ്റിൽ വാഹനപരിശോധനയിൽ 70.994 ഗ്രാം മെത്താഫിറ്റാമിനുമായി യുവാക്കൾ പിടിയിൽ.
കോഴിക്കോട് നടുവണ്ണൂർ മുതുവന വീട്ടിൽ അൻഷിഫ് എം, മലപ്പുറം നിലമ്പൂർ കാളികാവ് മമ്പാടൻ റിഷാൽ ബാബു എന്നിവരെയാണ് എക്സ്ക്സൈസ് പിടികൂടിയത്.

