headerlogo
breaking

കൊൽക്കത്തയിൽ ജീവപര്യന്തം; ഡോക്ടറെ ബലാത്സംഗം ചെയ്ത പ്രതിക്ക് ജീവപര്യന്തം തടവ്ശിക്ഷ

കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും പ്രതി കോടതിയിൽ

 കൊൽക്കത്തയിൽ ജീവപര്യന്തം; ഡോക്ടറെ ബലാത്സംഗം ചെയ്ത പ്രതിക്ക് ജീവപര്യന്തം തടവ്ശിക്ഷ
avatar image

NDR News

20 Jan 2025 03:03 PM

കൊല്‍ക്കത്ത : കൊല്‍ക്കത്ത ആര്‍ജികര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലപാതക കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഏകപ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം. ശിക്ഷാവിധിയില്‍ വാദം കേട്ട ശേഷം കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ജീവപര്യന്തം തടവിന് പുറമേ അമ്പതിനായിരം രൂപ പിഴയടക്കണം എന്നും കോടതി വിധിച്ചു. 17 ലക്ഷം രൂപ സർക്കാർ നൽകണമെന്ന് കോടതി പറഞ്ഞു എന്നാൽ കോടതി വിധിച്ച നഷ്ടപരിഹാരത്തുക വേണ്ടെന്ന് ഡോക്ടറുടെ കുടുംബം അറിയിച്ചു. കേസ് അപൂർവങ്ങളിൽ അപൂർവമായി കാണാൻ ആവില്ലെന്ന് കോടതി നിരീക്ഷിച്ചു.2024 ഓഗസ്റ്റ് ഏഴിനായിരുന്നു രാജ്യത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം. 31കാരിയായ പിജി വിദ്യാര്‍ത്ഥിനിയെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലെ ശിക്ഷാവിധിയിലാണ് വാദം. അതിക്രൂരവും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവുമായ കുറ്റകൃത്യം നടത്തിയ പ്രതി സഞ്ജയ് റോയ്ക്ക് വധശിക്ഷ നല്‍കണമെന്ന് സിബിഐ വിചാരണക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഏറ്റവും വലിയ ശിക്ഷയാണ് നല്‍കുന്നതെങ്കില്‍ വധശിക്ഷയും, ചെറിയ ശിക്ഷയാണ് നല്‍കുന്നതെങ്കില്‍ ജീവപര്യന്തവും നല്‍കുമെന്നാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയ ശേഷം കോടതി വ്യക്തമാക്കിയത്.

    തുടര്‍ന്ന് രാജ്യമാകെ ഡോക്ടര്‍മാര്‍ വലിയ പ്രതിഷേധമുയര്‍ത്തി. കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ പശ്ചിമ ബംഗാള്‍ പൊലീസ് പരാജയപ്പെട്ടുവെന്നായിരുന്നു ഗുരുതര ആക്ഷേപം. തുടര്‍ന്നാണ് കല്‍ക്കട്ട ഹൈക്കോടതി കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചതും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കുറ്റകൃത്യം സംഭവിച്ച് അഞ്ചര മാസം പൂര്‍ത്തിയാകു മ്പോഴാണ് കേസില്‍ വിചാരണ ക്കോടതിയുടെ ശിക്ഷാവിധി.

 

 

NDR News
20 Jan 2025 03:03 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents