headerlogo
breaking

ചെങ്ങന്നൂരിൽ കുഴൽപ്പണ വേട്ട, രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്നത് 32 ലക്ഷം രൂപ

മഹാരാഷ്ട്ര സ്വദേശി പ്രശാന്ത് ശിവാജി എന്നയാളെ എക്സൈസ് പിടികൂടി

 ചെങ്ങന്നൂരിൽ കുഴൽപ്പണ വേട്ട, രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്നത് 32 ലക്ഷം രൂപ
avatar image

NDR News

24 Jan 2025 07:39 AM

പത്തനംതിട്ട: ചെങ്ങന്നൂരിൽ കുഴൽപ്പണ വേട്ട. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പരിശോധനയിലാണ് കുഴൽപ്പണം കണ്ടെത്തിയത്. ട്രെയിനിൽ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 32 ലക്ഷം രൂപ എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശി പ്രശാന്ത് ശിവാജി എന്നയാളെ എക്സൈസ് പിടികൂടി. പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം എക്സൈസും ചെങ്ങന്നൂർ ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കണ്ടെടുത്ത പണവും പ്രതിയെയും തുടർ നടപടികൾക്കായി കോട്ടയം റെയിൽവേ പൊലീസിന് കൈമാറി.

    തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.രാജേന്ദ്രൻ, എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ.സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ മാത്യു ജോൺ, സിവിൽ എക്സൈസ് ഓഫീസർമാരായ അനുപ്രസാദ്, ഷാദിലി ബഷീർ, ദിലീപ് സെബാസ്റ്റ്യൻ, റിയാസ്, വനിത സിവിൽ എക്സൈസ് ഓഫീസർ സുബ്ബലക്ഷ്മി, ചെങ്ങന്നൂർ ആർപിഎഫിലെ എഎസ്ഐ റോബി ചെറിയാൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

 

 

 

NDR News
24 Jan 2025 07:39 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents