മീൻ പിടിക്കുന്നതിനിടെ മധ്യവയസ്കൻ മുങ്ങി മരിച്ചു
അണ്ടോണ ചക്കിക്കാവ് തൂക്കുപാലത്തിന് സമീപത്തായിരുന്നു സംഭവം

താമരശ്ശേരി: പുഴയിൽ മീൻ പിടിക്കുന്നതിനിടെ മധ്യവയസ്കൻ മുങ്ങി മരിച്ചു. അണ്ടോണ ചക്കിക്കാവ് തൂക്കുപാലത്തിന് സമീപത്ത് വെച്ച് ഉണ്ണികുളം താഴെ കീലഞ്ചേരി പാറക്കൽ മുരുകൻ (50) ആണ് മരിച്ചത്, മകനും ,ബന്ധുവിനുമൊപ്പമായിരുന്നു
പുഴയിൽ മീൻ പിടിക്കാൻ എത്തിയത്. ഉച്ചയോടെയായിരുന്നു അപകടം.മീൻപിടുത്തത്തിനിടെ വെള്ളത്തിൽ മുങ്ങിയാണ് അപകടം. നാട്ടുകാർ ചേർന്നാണ് കരക്കെത്തിച്ചത്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.