തിക്കോടിയിൽ വീണ്ടും റെയിൽ ദുരന്തം;യുവാവ് ട്രെയിൻ തട്ടി മരിച്ചു
റെയിൽവേ ട്രാക്കിൽ കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം

തിക്കോടി:കൊയിലാണ്ടിക്കും വടകരമിടയിലെ ട്രെയിൻ ദുരന്തം തുടരുന്നു. തിക്കോടി പെരുമാൾ പുരത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിലാണ് ഏറ്റവും പുതിയ അപകടം. മരിച്ചയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെയാണ് സംഭവമെന്ന് കരുതപ്പെടുന്നു. പെരുമാൾ പയ്യോളി ഹൈസ്കൂൾ സ്റ്റോപ്പിന് സമീപത്തെ റെയിൽവേ ട്രാക്കിന് അടുത്താണ് ജഡം കണ്ടത്. റെയിൽവേ ട്രാക്കിൽ കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം '