പയ്യോളി ഹൈസ്കൂളിന് സമീപത്തെ പെട്രോൾ പമ്പ് കുത്തി തുറന്ന് മോഷണം
സ്കൂളിനടുത്ത് പ്രവർത്തിക്കുന്ന സഫാരി ഫിൽ ആൻഡ് ഫ്ലൈ പമ്പിന്റെ ഓഫീസിലാണ് മോഷണം
പയ്യോളി : പയ്യോളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ തെക്കുഭാഗത്ത് പ്രവർത്തിക്കുന്ന സഫാരി ഫില്‍ ആൻഡ് ഫ്ലൈ പെട്രോൾ പമ്പ് ഓഫീസിൽ മോഷണം. ഓഫീസിലെ അലമാര കുത്തിത്തുറന്ന് പണം കവർന്നു. അലമാരയിൽ സൂക്ഷിച്ച പതിനായിരം രൂപയാണ് മോഷ്ടിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്.
ബൈക്കിൽ തല മറച്ചെത്തിയ രണ്ടംഗ സംഘം മുൻഭാഗത്തെ ജനൽ തകർത്ത് അകത്ത് കടക്കുകയായിരുന്നു. തുടർന്ന് ഷെൽഫ് കുത്തി തുറന്ന് അകത്തുണ്ടായിരുന്ന പതിനായിരം രൂപ മോഷ്ടിച്ചു. ദൃശ്യങ്ങൾ സിസിടിവിയിൽ ലഭ്യമായിട്ടുണ്ട്.

