headerlogo
breaking

ഫൈനലിലെത്താൻ കൊമ്പന്മാർ നേർക്കുനേർ, ഓസ്‌ട്രേലിയക്ക് ടോസ്

ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുത്തു.

 ഫൈനലിലെത്താൻ കൊമ്പന്മാർ നേർക്കുനേർ, ഓസ്‌ട്രേലിയക്ക് ടോസ്
avatar image

NDR News

04 Mar 2025 02:52 PM

  ദുബായ് :ചാമ്പ്യൻസ് ട്രോഫിയിൽ ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ ഇന്ത്യയും ഓസ്‌ട്രേലിയയും നേർക്കുനേർ. ദുബായിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുത്തു.

  ദുബായിൽ ഇതുവരെ കളിക്കാത്ത ഓസ്‌ട്രേലിയയോട് ആ ഗ്രൗണ്ടിൽ തന്നെ എല്ലാ മത്സരങ്ങളും കളിച്ച ഇന്ത്യയും വരുമ്പോൾ ആധിപത്യം ഇന്ത്യക്ക് ആണെന്ന് പറയാമെങ്കിലും ഓസ്‌ട്രേലിയയെ ഒരിക്കലും എഴുതി തള്ളാനാകില്ല.

    കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ രണ്ട് മാറ്റവും ആയിട്ടാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. മാത്യു ഷോർട്ടിന് പകരം കോപ്പർ കനോലിയും ജോൺസണ് പകരം സാങ്കയും എത്തി. ഇന്ത്യൻ ടീമിൽ വന്നാൽ മാറ്റങ്ങൾ ഒന്നും ഇല്ല.കൂപ്പർ കനോലി, ട്രാവിസ് ഹെഡ് ഓപ്പണിങ് ആണ് ചെയ്തത്. ആദ്യഓവർ മുഹമ്മദ് ഷമി രണ്ട് റൺ മാത്രമാണ് കൊടുത്തത്.ഹാർദിക് പാണ്ഡ്യ യുടെ ഓവറിൽ ഒരു റൺ വഴങ്ങി. വീണ്ടും മൂന്നാമത് ഓവറിൽ ഷമിയുടെ വരവിൽ കൂപ്പർ കനോലിയുടെ ഒരു വിക്കറ്റ് നഷ്ടമായി. കൂപ്പർ കനോലി 0(9).

 

NDR News
04 Mar 2025 02:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents