വയനാട് ചുരത്തിൽ ഡ്രൈനേജിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം
വാഹനങ്ങൾ വൺ-വെ ആയിട്ടാണ് കടന്ന് പോവുന്നത്

താമരശ്ശേരി: ചുരത്തിൽ ഏഴാം വളവിന് സമീപത്ത് ചരക്ക് ലോറി ഡ്രൈനേജിൽ ചാടിയത് കാരണം ഗതാഗത തടസ്സം നേരിടുന്നു. ചുരം ഇറങ്ങി വരുന്ന ദിശയിൽ വാഹനനിര കൂടുതലുണ്ട്.
ലോറിയുടെ ഹൌസിങ് ഇളകിയിട്ടുണ്ട് എന്നാണ് അറിഞ്ഞത്. അത്കൊണ്ട് തന്നെ ലോറി പെട്ടന്ന് മാറ്റാൻ സാധിക്കില്ല. വാഹനങ്ങൾ വൺ-വെ ആയിട്ടാണ് കടന്ന് പോവുന്നത്.