headerlogo
breaking

ഐ സി സി ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യൻ മണ്ണിലേക്ക്

ആവേശകരമായ മത്സരത്തിൽ ന്യുസിലാൻഡിനതിരെ ഇന്ത്യ 4 വിക്കറ്റുകൾക്ക് വിജയിച്ച് ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി.

 ഐ സി സി ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യൻ മണ്ണിലേക്ക്
avatar image

NDR News

09 Mar 2025 10:02 PM

  ദുബായ്:നീണ്ട 12 വർഷത്തിന് ശേഷം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. മാസങ്ങളുടെ വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ അടുത്ത ഐസിസി ട്രോഫി ഉയർത്തി രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചു. ഇപ്പോൾ നടന്ന ആവേശകരമായ മത്സരത്തിൽ ന്യുസിലാൻഡിനതിരെ ഇന്ത്യ 4 വിക്കറ്റുകൾക്ക് വിജയിച്ച് ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി.

    ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ന്യുസിലാൻഡ് ബാറ്റർമാരെ പിടിച്ചു കെട്ടി ഇന്ത്യൻ സ്പിന്നർമാർ. ന്യുസിലാൻഡിന്റെ ബാറ്റിംഗ് പൂർത്തിയായപ്പോൾ ഇന്ത്യക്ക് വിജയ ലക്ഷ്യം 252 റൺസ്. ഇന്ത്യൻ സ്പിന്നർമാരായ കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നിവരുടെ മാജിക്കൽ ബോളിങ് പ്രകടനത്തിൽ ന്യുസിലാൻഡ് ബാറ്റർമാർക്ക് നിസഹായരായി പോകേണ്ടി വന്നു.

  ടോസ് നേടി ആദ്യം ബാറ്റ് ചെയ്യ്ത ന്യുസിലാൻഡിന് വേണ്ടി ഓപ്പണർമാരായ വിൽ യാങ് – രചിൻ രവീന്ദ്ര എന്നിവർ പവർ പ്ലെയിലെ ആദ്യ 6 ഓവറിനുള്ളിൽ 50 റൺസ് കടത്തിയിരുന്നു. എന്നാൽ പിന്നീട് മികച്ച സ്കോറിലേക്ക് ടീമിനെ നയിക്കാൻ ഇരുവർക്കും സാധിക്കാതെ പോകുകയായിരുന്നു. പിന്നീട് ഡാരിൽ മിച്ചൽ അർദ്ധ സെഞ്ചുറി നേടി നിലയുറപ്പിച്ചെങ്കിലും കൂറ്റൻ സ്കോർ ഉയർത്താൻ സാധിക്കാതെ പോയി. അവസാന നിമിഷം ന്യുസിലാൻഡിന് വേണ്ടി മൈക്കിൾ ബ്രെസ്‌വെൽ അർദ്ധ സെഞ്ചുറി നേടി 250 ന് മുകളിൽ സ്കോർ എത്തിച്ചു.

   ടൂർണമെന്റിൽ ഉടനീളം ശ്രേയസ് അയ്യരിന്റെ തകർപ്പൻ പ്രകടനത്തിനാണ് ഇന്ത്യൻ ആരാധകർ സാക്ഷിയായത്. ഇപ്പോൾ നടന്ന മത്സരത്തിൽ 48 റൺസാണ് താരം നേടിയത്. 62 പന്തിൽ 2 ഫോറും 2 സിക്സറുകളും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായി ശ്രേയസ് മാറി.

  ന്യുസിലാൻഡ് ബാറ്റർമാർക്ക് മോശം സമയമാണ് ഇന്ത്യൻ സ്പിന്നർമാർ നൽകിയത്. ഇന്ത്യക്ക് വേണ്ടി ബോളിങ്ങിൽ രണ്ട് വിക്കറ്റുകൾ വീതം കുൽദീപ് യാദവും, വരുൺ ചക്രവർത്തിയും വീഴ്ത്തി. കൂടാതെ രവീന്ദ്ര ജഡേജ മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റുകളും നേടി മികച്ച പ്രകടനം കാഴ്ച് വെച്ചു. മികച്ച ഫോമിൽ ആയിരുന്ന കോഹ്ലിക്ക് ഇന്ന് ഫോമിൽ എത്താൻ സാധിച്ചില്ല.

   ഇന്ത്യയുടെ ടോപ് സ്‌കോറർ രോഹിത് ശർമയാണ്. താരം 83 പന്തുകളിൽ 3 സിക്‌സും 7 ഫോറും അടക്കം 76 റൺസാണ് നേടിയത്. കൂടാതെ ശുഭ്മാൻ ഗിൽ 31 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച് വെച്ചു. നാലാമനായി ഇറങ്ങിയ ശ്രേയസ് അയ്യർ 48 റൺസും, അക്‌സർ പട്ടേൽ 29 റൺസും ഹാർദിക്‌ പാണ്ട്യ 18 റൺസും നേടി. അവസാനം വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി കെ എൽ രാഹുലും(31*)രവീന്ദ്ര ജഡേജയും (9*)  ഒന്നിച്ചുള്ള കൂട്ടുകെട്ട്ഇന്ത്യയെ വിജയത്തിൽ എത്തിച്ചു.

 

 

NDR News
09 Mar 2025 10:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents