ന്യൂസിലാൻഡിനെ മലർത്തിയടിച്ച് ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്
സാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ ഇന്ത്യയുടെ അവിസ്മരണീയമായ തിരിച്ചുവരവ്

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ പ്രകടനം നടത്തി ഇന്ത്യ കിരീട നേട്ടം. നാലു വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ 105 റൺസ് എന്ന അവസ്ഥയിലായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയുടെ മിന്നും പ്രകടനമാണ് വിജയത്തിന് വഴിമരുന്നിട്ടത്.
മികച്ച തുടക്കമാണ് രോഹിത് ശർമ നടത്തിയത്.രോഹിത് 83 പന്തിൽ 76 റൺ ആണ് എടുത്തത്. 252 റൺ പിന്തുടർന്ന് ഇന്ത്യ 6 വിക്കറ്റ് നഷ്ടപ്പെട്ടതാണ് വിജയ് നേടിയത്.2013 ശേഷം ഇന്ത്യയുടെ ആദ്യ ഐസിസി കിരീടമാണിത്.ഒരു കളി പോലും തോൽക്കാതെയുള്ള ഇന്ത്യയുടെ വിജയം ഏറെ ശ്രദ്ധേയമായി