headerlogo
breaking

കോഴിക്കോട് നിർത്തിയിട്ട കാറിൽ നിന്ന് 40ലക്ഷം കവർന്നു

മോഷ്ടാക്കൾ ചാക്കുമായി ബൈക്കിൽ പോകുന്ന ദൃശ്യം പൊലീസിന്

 കോഴിക്കോട് നിർത്തിയിട്ട കാറിൽ നിന്ന് 40ലക്ഷം കവർന്നു
avatar image

NDR News

21 Mar 2025 07:39 AM

കോഴിക്കോട്: പൂവാട്ടു പറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും 40.25 ലക്ഷം രൂപ കവർന്നതായി പരാതി. പൂവാട്ടുപറമ്പ് കെയർ ലാൻ്റ് ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്താണ് കവർച്ച നടത്തിയതെന്നാണ് പരാതി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടമായത്. കെഎൽ 11 ബിടി 2538 നമ്പർ കാറിലാണ് പണം സൂക്ഷിച്ചിരുന്നത്. മാർച്ച് 19 ന് പകൽ 3.10 നും നാല് മണിക്കും ഇടയിലാണ് മോഷണം നടന്നത്. 

      കാറിൻ്റെ മുൻവശത്തെ ഗ്ലാസ് തകർത്തായിരുന്നു മോഷണം. പണം ചാക്കിലാക്കിയാണ് കാറിൽ സൂക്ഷിച്ചതെന്ന് റഹീസ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ബൈക്കിലെത്തിയ രണ്ടു പേർ ചാക്കുമായി പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. അതേസമയം പണത്തിന്റെ ഉറവിടം സംബന്ധിച്ച് സംശയമുണ്ടെന്ന് പൊലീസ് പറയുന്നു.

 

 

 

NDR News
21 Mar 2025 07:39 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents