headerlogo
breaking

പേരാമ്പ്ര സ്വദേശിയായ യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു

പോലീസിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു ജയിലിൽ നിന്ന് ഈയടുത്താണ് ജാമ്യത്തിലിറങ്ങിയത്

 പേരാമ്പ്ര സ്വദേശിയായ യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു
avatar image

NDR News

22 Mar 2025 05:28 PM

പേരാമ്പ്ര: പാണ്ടിക്കോട് കണിക്കുളങ്ങര അഫ്നാജ്(25) നെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. (22-03-2025) കണ്ണൂർ സെൻറർ ജയിലിലാണ് അടച്ചത്. സ്ഥിരം കുറ്റവാളിയായ അഫ്നാജ് സമൂഹത്തിൻെറ സ്വൈര്യ ജീവിതത്തിന് ഭീഷണിയാണെന്ന് മനസ്സിലാക്കി കോഴിക്കോട് ജില്ലാ കളക്ടർക്ക് പേരാമ്പ്ര പോലീസ് സമർപ്പിച്ച റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനം തടയൽ നിയമ പ്രകാരമുള്ള അധികാരമുപ യോഗിച്ച് ഉപ വകുപ്പ് 20)(ii) പ്രകാരം അറിയപ്പെടുന്ന ഗുണ്ടയായി ഉൾപ്പെടുത്തിയാണ് അഫ്നാജിനെ അടിയന്തിരമായി കണ്ണൂർ സെൻറർ ജയിലിലേയ്ക്ക് അയക്കാൻ ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.

      അഫ്സാജ് നിരവധി ലഹരി കടത്ത്- വിൽപ്പന കേസിലും, മറ്റ് ക്രിമിനൽ കേസുകളിലും പ്രതിയാണ്. ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് പോലീസിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു ജയിലിലായി ഈയടുത്താണ് ജാമ്യത്തിലിറങ്ങിയത്.

NDR News
22 Mar 2025 05:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents