വയനാട് യാത്രക്കാർ ശ്രദ്ധിക്കുക; ചുരത്തിൽ ഗതാഗത തടസ്സം
വലിയ വാഹനങ്ങൾ ഒഴികെയുള്ളവ വൺ-വെ ആയി കടന്നു പോവുന്നുണ്ട്
                        കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ആറാം ഹെയർപിൻ വളവിൽ ടൂറിസ്റ്റ് ബസ് കുടുങ്ങിയതിനെ തുടർന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. സെൻസർ തകരാറിലാണ് പ്രാഥമിക വിവരം.ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് തകരാറിലായത്. പുലർച്ച നാലു മണിക്കാണ് ബസ് കുടുങ്ങിയത്. ചെറിയ വാഹനങ്ങൾ മാത്രമേ കടന്നുപോകുകയുള്ളൂ, അടിവാരം മുതൽ ലക്കിടി വരെ വലിയ വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്.
വലിയ വാഹനങ്ങൾ ഒഴികെയുള്ളവ വൺ-വെ ആയി കടന്നു പോവുന്നുണ്ട്. ബസിലും മാറും യാത്ര ചെയ്യുന്ന യാത്രക്കാർ ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്. മെക്കാനിക്ക് എത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ സാധിച്ചിട്ടില്ല.കൽപറ്റയിൽ നിന്നും ക്രെയ്ൽ പുറപ്പെട്ടിട്ടുണ്ട്. ഹൈവേ പോലീസ് ഗതാഗതം നിയന്ത്രിച്ച് വരുന്നു

