headerlogo
breaking

പെരുന്നാൾ ആഘോഷത്തിനിടെ നാദാപുരത്തെ പടക്കം പൊട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്

കാറിൽ യാത്ര ചെയ്യുന്നതിനിടെ പടക്കം പൊട്ടിച്ച് റോഡിലേക്ക് എറിയുകയായിരുന്നു

 പെരുന്നാൾ ആഘോഷത്തിനിടെ നാദാപുരത്തെ പടക്കം പൊട്ടി രണ്ടുപേർക്ക് ഗുരുതര പരിക്ക്
avatar image

NDR News

31 Mar 2025 07:05 AM

കോഴിക്കോട് : നാദാപുരത്ത് പെരുന്നാൾ ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി രണ്ടു പേർക്ക് ഗുരുതര പരുക്ക്. കല്ലാച്ച സ്വദേശി മുഹമ്മദ് ഷഹറാസ്, പൂവുള്ളതിൽ റഹീസ് എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. കാറിൽ യാത്ര ചെയ്യുന്നതിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച് റോഡിലേക്ക് എറിയുകയായിരുന്നു. കാറും ഭാഗികമായി തകർന്നിട്ടുണ്ട്.

       ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഷഹറാസിൻ്റെ വലതു കൈക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കല്ലാച്ചി പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

 

NDR News
31 Mar 2025 07:05 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents