കോഴിക്കോട് വീണ്ടും നിപ ? രോഗ ലക്ഷണവുമായി യുവതി ചികിത്സയിൽ
രോഗിയുടെ നിപ പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന 40കാരിക്ക് നിപയെന്ന സംശയം. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വദേശിയാണ് യുവതി. ഇന്നലെ വൈകിട്ടാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ യുവതിയെ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലുള്ള യുവതിയെ ഉടനെ വെൻറിലേറ്ററിലേക്ക് മാറ്റി.
മലപ്പുറത്തെ കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇവിടെ വച്ച് മസ്തിഷ്ക ജരം സ്ഥിരീകരിച്ചതോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിയുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധന ഫലം ഇന്ന് രാവിലെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത് ലഭിച്ചാൽ മാത്രമേ രോഗം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ.