headerlogo
breaking

ബാലുശ്ശേരിയിൽ മൂന്നു വയസ്സുകാരി മീൻ വളർത്തു കുളത്തിൽ മുങ്ങി മരിച്ചു

കുട്ടി കളിക്കുന്നതിനിടെ മീൻ വളർത്തുന്ന കുളത്തിൽ അബദ്ധത്തിൽ വീഴുകയായിരുന്നു

 ബാലുശ്ശേരിയിൽ മൂന്നു വയസ്സുകാരി മീൻ വളർത്തു കുളത്തിൽ മുങ്ങി മരിച്ചു
avatar image

അരുണിമ പേരാമ്പ്ര

10 Apr 2025 06:40 AM

ബാലുശ്ശേരി: മൂന്നുവയസ്സുകാരി മീൻവളർത്തുന്ന കുളത്തിൽ വീണ് മുങ്ങിമരിച്ചു. ബാലുശ്ശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ ദമ്പതികളുടെ മകൾ റോജി ധാപ്പ (3) ആണ് മരിച്ചത്. കുട്ടി കളിക്കുന്നതിനിടെ വീടിനോട് ചേർന്നുള്ള മീൻ വളർത്തുന്ന കുളത്തിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. രാജൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തോട്ടവും വീടും പരിചരിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് കുടുംബം ഇവിടെ എത്തിയിരുന്നു..

     ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഉടൻ തന്നെ കുട്ടിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അരുണിമ പേരാമ്പ്ര
10 Apr 2025 06:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents