മലപ്പുറം അത്തിപ്പറ്റയിൽ ആൾതാമസം ഇല്ലാത്ത വീട്ടിന്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം
40 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹത്തിൽ താലി കാണുന്നുണ്ട്
മലപ്പുറം: വളാഞ്ചേരി അത്തിപ്പറ്റയിൽ ആൾതാമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. അടച്ചിട്ട വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത പ്രദേശത്ത് താമസിക്കുന്ന ഫാത്തിമ എന്ന യുവതിയുടെതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് പ്രവാസി വ്യവസായിയുടെ വീടാണിത്. സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. അലങ്കാര മത്സ്യം വളർത്തുന്ന ടാങ്കിലാണ് ജഡം കണ്ടെത്തിയത്.
സുരക്ഷാ ജീവനക്കാർ മാത്രം വരുന്ന സ്ഥലത്ത് എങ്ങനെ മൃതദേഹം വന്നു എന്നതാണ് അന്വേഷിക്കുന്നത്. വളാഞ്ചേരി പോലീസ് ഉൾപ്പെടെ യുള്ളവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇൻക്വസ്റ്റ് നടപടിക്ക് ശേഷം തിരൂർ ജില്ലാ ആശുപത്രിയിൽ വച്ച് പോസ്റ്റ്മോർട്ടം നടത്തും. പ്രദേശവാസിയാണ് എന്ന് സംശയിക്കുന്നുണ്ട്. തുണി ഉല്പാദിപ്പിക്കുന്ന ഫാക്ടറിയുടെ അടുത്താണ് മൃതദേഹം കണ്ടെത്തിയത്.

