headerlogo
breaking

അനിയനെ ചായപ്പാത്രം ഉപയോ​ഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി ജ്യേഷ്ഠൻ

കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി പി ഫൈസൽ (35) ആണ് മരിച്ചത്

 അനിയനെ ചായപ്പാത്രം ഉപയോ​ഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി ജ്യേഷ്ഠൻ
avatar image

NDR News

15 Apr 2025 06:17 AM

കോഴിക്കോട് : പുളിക്കലിൽ അനിയനെ ജ്യേഷ്ഠൻ ചായപ്പാത്രം ഉപയോ​ഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി പി ഫൈസൽ (35) ആണ് മരിച്ചത്. രാവിലെ വീട്ടിൽ വച്ചാണ് ഫൈസലിനെ ജ്യേഷ്ഠൻ ടി പി ഷാജഹാൻ (40) ചായപ്പാത്രം ഉപയോഗിച്ച് മർദ്ദിച്ചത്. തുടർന്ന് ​ഗുരുതരപരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഫൈസൽ ഇന്നലെയാണ് മരിച്ചത്.

      അതേ സമയം ഷാജഹാനെതിരെ പൊലീസ് കൊലപാതകകുറ്റം ചുമത്തിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത ഷാജഹാൻ നിലവിൽ റിമാൻഡിലാണ്.

 

 

NDR News
15 Apr 2025 06:17 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents