മൾബറി പറിക്കാൻ മരത്തിൽ കയറിയ 10 വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു
മദ്രസ പഠനം കഴിഞ്ഞ് തിരികെ വീട്ടിൽ വരുമ്പോഴാണ് അപകടം

നാദാപുരം : ചെക്യാട് മാമുണ്ടേരിയിൽ 10 വയസ്സുകാരന് കിണറ്റിൽ വീണ് ദാരുണാന്ത്യം. മൾബറി പറിക്കാൻ മരത്തിൽ കയറുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു. മാമുണ്ടേരി നെല്ലിയുള്ളതിൽ മുനവ്വർ അലിയാണ് ആണ് മരിച്ചത്. ഇന്ന് രാവിലെ 8:30 ഓടെആയിരുന്നു നാടനെ നടുക്കിയ ദാരുണ സംഭവം. മാമുണ്ടേരിയിലെ മദ്രസയിൽ നിന്ന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടയിൽ തൊട്ടടുത്ത പറമ്പിലെ ഗ്രിൽസിട്ട കിണറ്റിനു മുകളിൽ കയറി മൾബറി പറിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു.
കൂടെ ഉണ്ടായിരുന്ന കൂട്ടുകാർ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി കുട്ടിയെ പുറത്തെടുത്ത് കല്ലാച്ചി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല വളയം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. ചെക്യാട് സൗത്ത് എംഎൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുനവ്വറലി ഹമീദ് ആണ് പിതാവ്' ഫാത്തിമതുൽ സലീമ ഉമ്മ ' കബറടക്കം പിന്നീട് നടക്കും.