headerlogo
breaking

ബാലുശ്ശേരി വട്ടോളി ബസാറില്‍ സ്കൂട്ടറിൽ കാറിടിച്ച് ഒരാൾ മരിച്ചു

താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിലാണ് അപകടം

 ബാലുശ്ശേരി വട്ടോളി ബസാറില്‍ സ്കൂട്ടറിൽ കാറിടിച്ച്  ഒരാൾ മരിച്ചു
avatar image

NDR News

16 Apr 2025 04:01 PM

ബാലുശ്ശേരി : വട്ടോളി ബസാറിൽ ഉണ്ടായ വാഹനാപകടത്തിൽ 60 കാരൻ മരിച്ചു. ശിവപുരം കപ്പുറം കള്ളത്തോട്ടിൽ കെടി ശ്രീധരൻ ആണ് മരിച്ചത്. ശ്രീധരൻ സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. കപ്പുറം റോഡിൽ നിന്ന് താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിലേക്ക് പ്രവേശിച്ചപ്പോഴാണ് അപകടമുണ്ടായത്. 

     ഗുരുതരമായി പരിക്കേറ്റ ശ്രീധരനെ ഉടൻ തന്നെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ മൂത്തോറൻ അരിയായി ദമ്പതികളുടെ മകനാണ്. ഭാര്യ പുഷ്പ. മക്കൾ: അർജുൻ (കണ്ണൻ), അമൃത. സഹോദരങ്ങൾ- കെടി ബാലൻ, ലീല, ശാന്ത.

 

NDR News
16 Apr 2025 04:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents