കായണ്ണയിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു
റസിഡൻസ് അസോസിയേഷൻ പരിപാടി കഴിഞ്ഞ് മടങ്ങവേയാണ് സംഭവം

കായണ്ണ: യുവാവിനെ നാലുപേരടങ്ങുന്ന സംഘം ആക്രമിച്ചതായി പരാതി. കായണ്ണ സ്വദേശിയായ ഏടത്തും താഴെ സനീഷ് (35)നാണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രി കായണ്ണ വെളിച്ചം റസിഡൻസ് അസോസിയേഷന്റെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു സനീഷ്. തുടർന്ന് സുഹൃത്തിൻറെ വീട്ടിൽ നിന്നും വാഹനം എടുക്കാൻ പോകുന്നതിനിടയിൽ പ്രതികളായ നാലു പേർ തടഞ്ഞു വച്ച് മർദ്ദിക്കുകയായിരുന്നു. കൊല്ലം കണ്ടി രതീഷ് മന്നം കണ്ടി പ്രതീഷ്, കായണ്ണ സ്വദേശിയായ ബഷീർ എന്നിവരാണ് മർദ്ദിച്ചതെന്ന് സനീഷ് പറഞ്ഞു. തലക്കും ചെവിക്കും മർദ്ദനമേരാമ്പ്ര സനീഷ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.