വടകര സ്വദേശിനി അമേരിക്കയിൽ വാഹനപകടത്തിൽ മരണപ്പെട്ടു
ന്യൂജഴ്സിയിലെ റട്ട്ഗേസ് യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ്

കോഴിക്കോട്: മലയാളി വിദ്യാർഥിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് വടകര സ്വദേശി ഹെന്ന (21) യാണ് മരിച്ചത്. ന്യൂജഴ്സിയിലെ റട്ട്ഗേസ് യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ്. കോളേജിലേക്ക് പോകും വഴി ഹന്നയുടെ കാറിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടം.
രക്ഷിതാക്കൾക്കൊപ്പം ന്യൂജഴ്സിയിലായിരുന്നു താമസം. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് നടപടികൾ പുരോഗമിക്കുന്നു. അസ്‍ലം വടകര - സാദിജ ചേളന്നൂർ ദമ്പതികളുടെ മകളാണ്.