headerlogo
breaking

കൊടുവള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു

കുളിമുറിയിൽ വച്ചാണ് കുട്ടിക്ക് ഷോക്കേറ്റത്

 കൊടുവള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു
avatar image

NDR News

24 Apr 2025 09:13 AM

കൊടുവള്ളി: കൊടുവള്ളിയിൽ വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു. കരുവൻപൊയിൽ എടക്കോട്ട് വി. പി.മൊയ്‌തീൻകുട്ടി സഖാഫിയുടെ മകൾ നജാ കദീ‌ജ (13)യാണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെ വീട്ടിലെ കുളിമുറിയിൽ നിന്നാണ് ഷോക്കേറ്റത്. ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

      കരുവൻപൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂ‌ൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ഫാത്തിമയാണ് മാതാവ് ഉവൈസ് നൂറാനി, അബ്‌ദുൽ മാജിദ്, ഹന്ന ഫാത്തിമ എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം ചുള്ളിയാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

 

NDR News
24 Apr 2025 09:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents