കൂരാച്ചുണ്ട് അങ്ങാടിയിലെ കിണറ്റിൽ യുവാവിൻറെ ജഡം കണ്ടെത്തി
ഇന്നലെ രാവിലെ മുതൽ അങ്ങാടിയിൽ ദുർഗന്ധം വമിച്ചിരുന്നു

കൂരാച്ചുണ്ട് : അങ്ങാടിയിലെ കിണറ്റിൽ യുവാവിൻറെ ജഡം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് ജഡം കിടക്കുന്നത്. കാരക്കട മലഞ്ചരക്ക് കടക്ക് പിറകിലാണ് കിണറുള്ളത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഇന്നലെ രാവിലെ മുതൽ കിണറ്റിൽ നിന്നും ദുർഗന്ധം വമിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധന യിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം അങ്ങാടിയിൽ നിന്നും മൂന്ന് ദിവസമായി മുമ്പ് കാണാതായ പശ്ചിമ ബംഗാൾ സ്വദേശി യുടെതാണോ എന്ന് സംശയിക്കുന്നുണ്ട്. ബംഗാൾ സ്വദേശിയായ മഹേഷിനെ കാണാതായതായി സുഹൃത്തുക്കളാണ് പോലീസിൽ പരാതി നൽകിയത്.